കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1515901
Thursday, February 20, 2025 3:31 AM IST
പത്തനംതിട്ട: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഇലന്തൂര്‍ ഈസ്റ്റ് വാര്യപുരം, ഇലവുംപാറ പുതിയത്ത് വീട്ടില്‍ ലിബിന് ജോണ്‍ മാത്യുവാണ് (25) ഡാന്‍സാഫ് സംഘത്തിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്.
കഴിഞ്ഞദിവസം പുളിക്കീഴ്, കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാപ്പ കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു.