അടൂർ പോക്സോ കോടതിക്കു ബോംബ് ഭീഷണി
1516198
Friday, February 21, 2025 3:30 AM IST
അടൂർ: ബോംബ് ഭീഷണിയേ തുടര്‍ന്ന്, അടൂര്‍ പോക്സോ കോടതിയില്‍ പോലീസ് ബോംബ് സ്കോഡും ഡോഗ്സ്കോഡും പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
അടൂര്‍ പോക്സോ കോടതിയിലും കല്പറ്റ കുടുംബ കോടതിയിലും ബോംബ് സ്ഫോടനമുണ്ടാകുമെന്ന ഇ-മെയില്‍ സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചകഴിഞ്ഞ് അടൂർ കോടതിയിൽ വിശദമായ പരിശോധന നടത്തിയത്.
ഭീഷണി വ്യാജമെന്ന് വ്യക്തമായതായും ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.