വ്യാപാര സ്ഥാപനത്തിനുനേരേ ആക്രമണം
1515903
Thursday, February 20, 2025 3:31 AM IST
പത്തനംതിട്ട: മേലേവെട്ടിപ്രത്തെ മേധാവി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ രാത്രിയിൽ അതിക്രമിച്ചു കടന്ന സംഘം സെക്യൂരിറ്റിയെ മർദിച്ചു. സ്ഥാപനത്തിനു നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പരാതി നൽകിയിട്ടുണ്ട്.
യോഗത്തിൽ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ഷാജി മാത്യു, അലിഫ് ഖാൻ ഇബ്രാഹിം, ബെന്നി ഡാനിയേൽ , നൗഷാദ് റോളക്സ്, സുരേഷ്ലാൽ, സാബു ചരിവുകാലായിൽ, തമ്പി കെപി. അനിൽ കുമാർ, ഓമനക്കുട്ടൻ, ലാലു മറ്റപ്പള്ളി, സുരേഷ് ബാബു, ഇസ്മായിൽ മൾബറി എന്നിവർ പ്രസംഗിച്ചു.