സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരങ്ങള്‍ 24ന് വിതരണം ചെയ്യും
1515892
Thursday, February 20, 2025 3:26 AM IST
പത്തനംതിട്ട: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 12-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് വിവിധ രംഗങ്ങളിലെ പ്രമുഖര്‍ക്ക് നല്കുന്ന പുരസ്കാരങ്ങള്‍ 24നു വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ചെയര്മാന് സലിം പി. ചാക്കോ അറിയിച്ചു ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കവിയൂര്‍ ശിവപ്രസാദ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ബ്ലെസി ( സിനിമ), വര്‍ഗീസ് സി. തോമസ് (മാധ്യമം), ഓമല്ലൂര്‍ ശങ്കരന് (ജനപ്രതിനിധി), അനന്ത പത്മനാഭന് (നാടകം), പി.എസ്. രാജേന്ദ്രപ്രസാദ് (സിനിമ തിയേറ്റർ), വിനോദ് ഇളകൊള്ളൂര്‍ (സാഹിത്യം), പാര്‍വതി ജഗീഷ് ( ഗായിക), സുരേഷ് നന്ദന് (സംഗീതം), ജി.കെ. നന്ദകുമാര്‍ (സിനിമ ഛായാഗ്രഹകൻ) എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.