ബജറ്റിലെ നികുതി ഭാരം: കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി
1515893
Thursday, February 20, 2025 3:26 AM IST
പത്തനംതിട്ട: സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ജനങ്ങളുടെ മേല്‍ അടിക്കടി നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനയ്ക്കുമെതിരേ വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ ധര്‍ണകളുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ടൗണ്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ കെ. ജാസിംകുട്ടി, സിന്ധു അനിൽ, റോജിപോള്‍ ദാനിയേല്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എം.എസ്. പ്രകാശ്, നാസര്‍ തോണ്ടമണ്ണിൽ, അബ്ദുള്‍കലാം ആസാദ്, അജിത് മണ്ണിൽ, സജി കെ. സൈമൺ,
എസ്. അഫ്സൽ, സി.കെ. അര്ജുന്, അഷറഫ് അപ്പാക്കുട്ടി, അഫ്സല് ആനപ്പാറ, അഖില്‍ അഴൂർ, റോസ് ലിന് സന്തോഷ്, ആന്‍സി തോമസ്, ആനി സജി, മേഴ്സി വര്‍ഗീസ്, എസ്. ഫാത്തിമ, ഷാനവാസ് പെരിങ്ങമല, ഷാജി ചാക്കോ, മുഹമ്മദ് റാഫി, സി.കെ. അശോക് കുമാർ, ജോസ് കൊടുന്തറ, നെജിം രാജൻ, അരവിന്ദന്, ദിലീപ്, അജ്മല്‍ കരിം, രാജു നെടുവേലിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
തിരുവല്ല: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനയ്ക്കുമെതിരേ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന വില്ലേജ് ഓഫീസ് ധര്‍ണകള്‍ തിരുവല്ല നിയോജകമണ്ഡലത്തിലും നടന്നു.
നിരണം നിരണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് ആര്. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി. എന്‍. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെഞ്ചമിന്‍ തോമസ്, കുര്യന് കൂത്തപ്പള്ളിൽ, വര്‍ഗീസ് എം അലക്സ്, എന്‍.എ. ജോസ്, ബെന്നി സ്കറിയ, സലിം നിരണം, മുഹമ്മദ് അഷറഫ്, മത്തായി കെ. ഐപ്പ്, ജോളി ഈപ്പന്, ജോളി ജോര്‍ജ്, രാഖി രാജപ്പൻ, ഷാഹുല്‍ ഹമീദ്, ഉഷ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.