ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനം നടത്തി
1515889
Thursday, February 20, 2025 3:26 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. കോളജിലെ ഇക്കണോമിക്സ് അസോസിയേഷൻ ഉദ്ഘാടനം നടത്തി. ജില്ലാ അസി. പ്ലാനിംഗ് ഓഫീസർ റോബിൻ തോമസ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. അഭിലാഷ് കുമാർ. ആർ.ജി . മുഖ്യപ്രഭാഷണം നടത്തി. ഡോ.രാജീവ് കുമാർ എ.ഡി, ഡോ. ഷീജ. ജെ, ഡോ. അഗസ്റ്റിൻ എൻ.ജെ, ഡോ. ഉണ്ണികൃഷ്ണൻ ജി, ആതിര ഷാജി, മീനാക്ഷി, സ്വാതി, മുബീന എന്നിവർ പ്രസംഗിച്ചു.