ജിതിന് ഷാജിയുടെ മൃതദേഹം സംസ്കരിച്ചു
1515880
Thursday, February 20, 2025 3:16 AM IST
പെരുനാട്: പെരുനാട്ടില്‍ കൊല്ലപ്പെട്ട ജിതിന് ഷാജിയുടെ സംസ്കാരം മാമ്പാറയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഞായറാഴ്ച രാത്രിയാണ് ജിതിന് കൊല്ലപ്പെട്ടത്. കോന്നി മെഡിക്കല്‍ കോജേ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി പതാക പുതപ്പിച്ചു.
സിപിഎം പെരുനാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് റീത്ത് സമര്‍പ്പിച്ചു.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ, സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ. പി. ഉദയഭാനു, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജൻ, കെ.യു. ജനീഷ്കുമാർ, പമോദ് നാരായണ്‍, പെരുനാട് ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രന് തുടങ്ങിയവര്‍ റീത്ത് സമര്‍പ്പിച്ചു.
ഉച്ചകഴിഞ്ഞു വീട്ടുവളപ്പിലായിരുന്നു സംസ്കാരം. സിപിഎം ആഹ്വാനപ്രകാരം ഇന്നലെ രാവിലെ പെരുനാട്ടില്‍ ഹര്‍ത്താല്‍ ആചരിച്ചു.