നിയമപരമായ രക്ഷാകര്‍തൃത്വം: 18 അപേക്ഷകള്‍ തീര്‍പ്പാക്കി
1515479
Wednesday, February 19, 2025 3:14 AM IST
പത്തനംതിട്ട: ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകർത്തൃത്വം നല്കുന്നതിനായുള്ള നാഷണല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗ് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് 18 അപേക്ഷകള്‍ തീര്‍പ്പാക്കി. പരിഗണിച്ച 24 അപേക്ഷകളില്‍ ഒരെണ്ണം അടുത്ത ഹിയറിംഗിലേക്ക് മാറ്റി.
ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്.
ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സബ് ജഡ്ജ് ബീന ഗോപാൽ, ജില്ലാ നിയമ ഓഫീസര്‍ കെ. സോണിഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, ജില്ലാ സമിതി കണ്‍വീനര്‍ കെ. പി. രമേശ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.