പദ്ധതികൾ ഇഴയുന്നതിൽ പ്രതിഷേധം
1515477
Wednesday, February 19, 2025 3:14 AM IST
കൊറ്റനാട്: ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച് ജനങ്ങൾക്കു നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ചാന്തോലിൽ നഗറിൽ നവീകരിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും കുടുംബശ്രീ യൂണിറ്റിനും സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി തയ്യൽ മെഷീനുകളുടെ കൈമാറ്റവും ഇതേവരെ നടത്തിയിട്ടില്ല. രണ്ടര വർഷം മുന്പ് ഉദ്ഘാടനം ചെയ്ത പദ്ധതിയാണിതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ധർണ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ അധ്യക്ഷത വഹിച്ചു.
എൻ. സുഗതൻ, ബിന്ദു സജി, അരവിന്ദ് ബാബു, ജോബിൻ കോട്ടയിൽ, ഷൈജു കൂടത്തിനാലിൽ, ജോസ് പുന്തലമലയിൽ സജി കടോൺ, അഭിലാഷ് പെരുമ്പെട്ടി, ജോസ് കൊറ്റനാട്, അനിയൻ ആടിയാനിക്കൽ, സനോഷ് കാവുങ്കൽ, സതീഷ് വൃന്ദാവനം സനോജ് കൊറ്റനാട് എന്നിവർ പ്രസംഗിച്ചു.