മാർത്തോമ്മ കോളജ് ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്
1515472
Wednesday, February 19, 2025 3:10 AM IST
തിരുവല്ല: മാർത്തോമ്മ കോളജിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
കോളജ് മാനേജർ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻമ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. ടി. പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തും. 1958ൽ നിർമിച്ച കെട്ടിടമാണ് ആധുനികസജ്ജീകരണങ്ങളോടെ ഒരു കോടി രൂപ ചെലവഴിച്ച് പുനർനിർമിച്ചത്.
ഉദ്ഘാടനത്തിനുശേഷമുള്ള ദിവസങ്ങളിൽ വിവിധ പഠന വകുപ്പുകളുടെ നേതൃത്വത്തിൽ ഫെസ്റ്റുകൾ, പ്രഭാഷണങ്ങൾ, നാടകോത്സവം, ശാസ്ത്ര പ്രദർശനം, എക്സ്പോ തുടങ്ങിയ പരിപാടികൾ ക്രമീകരിക്കും.