തൊഴിലുറപ്പ് തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: കെടിയുസി
1515470
Wednesday, February 19, 2025 3:10 AM IST
കോഴഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗന അവസാനിപ്പിക്കണമെന്ന് കെടിയുസി - ബി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തോടുകള്‍ വൃത്തിയാക്കി നീര്ച്ചാലുകളാക്കിയും കാടുകള്‍ വെട്ടി കൃഷിയോഗ്യമാക്കിയും, പെരുമ്പാമ്പുകളും കാട്ടുപന്നികളുമുള്ള പറമ്പുകള്‍ വൃത്തിയാക്കി കൊടുക്കുകയും ചെയ്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നാലു മാസമായി വേതനം ലഭിച്ചിട്ടില്ലെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഏറ്റവും അധികം ജീവിതച്ചെലവുകളുള്ള സംസ്ഥാനത്ത് ഒരു വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങളാക്കുകയും ദിവസ വേതനം 600 രൂപയില്‍ കുറയാതെ നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കെറ്റിയുസി - ബി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം. എ. ജോസഫ് അറിയിച്ചു.