ശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം
1515467
Wednesday, February 19, 2025 3:10 AM IST
പെരുനാട് : കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം സ്ഥാപിക്കുന്നത്. രണ്ടു രൂപയാണ് ലിറ്ററിന് വില.
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം. എസ്. ശ്യാം, സി. എസ്. സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി എൻ. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.