മാലിന്യമുക്ത ജനകീയ കാമ്പെയ്ന്
1515463
Wednesday, February 19, 2025 2:59 AM IST
സീതത്തോട്: മാലിന്യമുക്ത നവകരളം ജനകീയ കാന്പെയ്നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്. പ്രമോദ് നിര്‍വഹിച്ചു.
നീര്‍ച്ചാലുകളെ പൂര്‍ണമായി മാലിന്യ മുക്തമാക്കി തുടര്മലിനീകരണം തടയുവാനായി ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. സീതക്കുഴി കൈത്തോട്ടില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
ഹരിത കരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ലക്ഷ്മി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാധാ ശശി, സുനി ഏബ്രഹാം, ശ്യാമള ഉദയഭാനു, സെക്രട്ടറി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.