വട്ടശേരിൽ മാർ ദിവന്നാസിയോസ് അനുസ്മരണവും ചരമ നവതി സമാപനവും
1515460
Wednesday, February 19, 2025 2:54 AM IST
മല്ലപ്പള്ളി: ദീർഘവീക്ഷണവും ദൈവാശ്രയ ബോധവുമുള്ള താപസ ശ്രേഷ്ഠനായിരുന്നു പരിശുദ്ധ വട്ടശേരിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.
വട്ടശേരിൽ ഗീവറുഗീസ് മാർ ദീവന്നാസ്യോസ് മെത്രാപ്പോത്തയുടെ ചരമനവതി സമാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃ ഇടവകയായ മല്ലപ്പള്ളി സെൻറ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ സെൻ്റ് ഡയനീഷ്യസ് ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ ഫാ. നൈനാൻ വർഗീസ് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.
കോട്ടയം പഴയ സെമിനാരി മാനേജർ ഫാ. ജോസഫ് വർഗീസ്, കുഞ്ഞുകോശി പോൾ, പോളസ് ഈപ്പൻ, ഏബ്രഹാം സുരേഷ് പയ്യമ്പള്ളിൽ, സജി മാത്യു, ജേക്കബ് മാമ്മൻ, ബാബു താഴത്തു മോടയിൽ എന്നിവർ പ്രസംഗിച്ചു.