അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഹൗസ് കീപ്പിംഗ് പരിശോധന
1515458
Wednesday, February 19, 2025 2:54 AM IST
അടൂർ: കെഎസ്ആർടിസി ഡിപ്പോയിൽ സ്റ്റേറ്റ് ഹൗസ് കീപ്പിംഗ് കോർഡിനേറ്റർ പരിശോധന നടത്തി. കോർഡിനേറ്റർ ശശികല ഗജ്ജ ർ, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ രാജേഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. കേരളത്തിലെ എല്ലാ ഡിപ്പോകളി ലും സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് അടൂരിലും പരിശോധന നടന്നത്. അടൂർ ഡിപ്പോയിൽ ജീവനക്കാരുടെ യോഗവും ചേർന്നു.
ബസ് സ്റ്റേഷൻ പരിസരം, ശുചിമുറികൾ, ബസ് സ്റ്റേഷൻ പരിസരം, ഓഫീസ്, ബസുകൾ എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പക്കാനാവശ്യമായ നിർദേശം ബന്ധപ്പെട്ടവർക്കു നൽകി. ഹൗസ് കീപ്പിംഗ് ഏകോപിപ്പിക്കുന്നതിനു മാത്രമായുള്ള സംവിധാനം കെഎസ്ആർടിസിയിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്.
ബസ് സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ആവശ്യമായ ഇരിപ്പിട സൗകര്യം, ശുചിത്വമുള്ള ടോയ് ലറ്റുകൾ, വേസ്റ്റ്ബിന്നുകൾ എന്നിവ ക്രമീകരീച്ച് ശുചിത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൗസ് കീപ്പിംഗ് സംവിധാനം ക്രമീകരിച്ചത്.
ഇത്തരത്തി ൽ വൃത്തിയായി സൂക്ഷിക്കുന്ന ഡിപ്പോകൾക്ക് പ്രോത്സാഹനമെന്ന നിലയിൽ ഗ്രേഡ് സംവിധാനം നടത്തും. റാപ്പിഡ് ആക്ഷൻ ടീം ബസുകളുടെ ക്ലീനിംഗിന് മേൽനോ ട്ടം വഹിക്കും.
ഡിപ്പോ ഓഫീസുകളിൽ കെട്ടിക്കിട ക്കുന്ന പൊടിപിടി ച്ച പഴയ ഫയലുക ൾ അവിടെ നിന്നും നീക്കും. ഗതാഗത മന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഹൗസ് കീപ്പിംഗ് മെഗാ ഡ്രൈവ് ആരംഭിച്ചത്.