തടഞ്ഞുവച്ച ആനുകൂല്യങ്ങൾ തിരികെ നൽകണം: കെപിപിഎച്ച്എ
1515455
Wednesday, February 19, 2025 2:54 AM IST
പത്തനംതിട്ട: ശമ്പള പരിഷ്കരണ കുടിശിക അടക്കം അധ്യാപകരുടെയും ജീവനക്കാരുടെയും തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ തിരികെ തരുന്നതിനു നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രൈമറി ഹെഡ്മാസ്റ്റർമാർ സംഘടനാ പിൻബലത്തിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങൾ പലതും ഇല്ലാതാക്കുന്ന സർക്കാർ നിലപാടിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന കൗൺസിൽ അംഗം പ്രവീൺ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബി. ഷിബു, സ്മിത ജി.നായർ, ബെന്നി ഒ. സൈമൺ, ബിജി ജോർജ്, ബെന്നി വി. ഫിലിപ്, ആർ. സംഗീത, ഷൈനി ഏബ്രഹാം, മിനി എസ്.ഈപ്പൻ, ഇ.ജി. മിനി, അനീറ്റ ജോർജ്, കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നു വിരമിക്കുന്ന പ്രഥമാധ്യാപകർക്ക് യോഗം യാത്രയയപ്പ് നൽകി.