വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശില്പശാല നടത്തി
1515454
Wednesday, February 19, 2025 2:54 AM IST
കൈപ്പട്ടൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിൽ സംഘടിപ്പിച്ച വ്യക്തിത്വ വികസന - കരിയർ ഗൈഡൻസ് ഏകദിനപരിശീലന ക്യാമ്പ് ജില്ലാ കളകടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വള്ളിക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ് നടുവിലേത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ പ്രഫ.തോമസ് ദാനിയേൽ, പിടിഎ പ്രസിഡന്റ് ജിഷ അനിൽകുമാർ, ഹെഡ്മിസ്ട്രസ് കവിത വി.കുറുപ്പ് , സി.എസ്. സജീവ് കുമാർ, ഫ്രെഡി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
അജി ജോർജ്, സൻജു റ്റി.കുര്യൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് കവിത വി.കുറുപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.