ബസിടിച്ചു വീട്ടമ്മ മരിച്ചു
1515233
Tuesday, February 18, 2025 1:57 AM IST
വെണ്ണിക്കുളം: വീട്ടുപടിക്കല്‍ കെഎസ്ആര്‍ടിസി ബസിടിച്ചു വീട്ടമ്മ മരിച്ചു. വെണ്ണിക്കുളം പാരുമണ്ണില്‍ (കല്ലൂപ്പാറ പേരാലുംമൂട്ടിൽ) പരേതനായ രാജുവിന്റെ ഭാര്യ ലിസിയാമ്മ രാജുവാണ് (75) മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ദേവാലയ പ്രാര്‍ഥനാഗ്രൂപ്പില്‍ പങ്കെടുത്തശേഷം ഓട്ടോറിക്ഷയില്‍ വീടിനു സമീപം വന്നിറങ്ങിയ ലിസിയാമ്മയെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വെണ്ണിക്കുളം - പുല്ലാട് റോഡില്‍ കോഴഞ്ചേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലിസിയാമ്മ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ അര്‍ധരാത്രിയോടെ മരിച്ചു.
പരേത മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ് ഡോ.ആന്റണി മാര്‍ സില്‍വാനോസിന്റെ മൂത്ത സഹോദരിയും കല്ലുപ്പാറ കടമാന്‍കുളം കാക്കനാട്ടില്‍ കുടുംബാംഗവുമാണ്. മക്കൾ: ജോജു, ഐറിസ്. മരുമക്കൾ: റ്റിബി, അനീഷ്.