കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ പോസ്റ്റർ പ്രചാരണത്തിന് തുടക്കമായി
1515231
Tuesday, February 18, 2025 1:57 AM IST
റാന്നി: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള പോസ്റ്റർ പ്രചാരണം കെഎസ്ടിഎ പത്തനംതിട്ട ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എഫ്. അജിനി റാന്നിയിൽ ഉദ്ഘാടനം ചെയ്തു.
സ്പെഷൽ എഡ്യുക്കേറ്റർ മാരായ ആർ. രാജശ്രീ, സോണിയാമോൾ ജോസഫ്, ലിജി, വി.ആർ. വിഞ്ചു, അഞ്ജന എന്നിവർ പ്രസംഗിച്ചു. 22, 23 തീയതികളിൽ കണ്ണൂരിലാണ് സമ്മേളനം. സെമിനാർ,പ്രകടനം,പൊതുസമ്മേളനം, പ്രതിനിധി സമ്മേളനംഎന്നിവ നടത്തും.