അവതാരകനെ മർദിച്ചതിൽ പ്രതിഷേധം
1515227
Tuesday, February 18, 2025 1:57 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ ഉദ്ഘാടന സമ്മേളനത്തിൽ അവതാരകനായി എത്തിയ അധ്യാപകൻ ബിനു കെ. സാമിനെ മർദിച്ച സംഭവത്തിൽ കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ജില്ലാ കോ ഓർഡിനേറ്റർ ജി. രഘുനാഥ് പ്രതിഷേധിച്ചു. സംഭവത്തിൽ കേസെടുത്ത് സിപിഎം എരിയാ സെക്രട്ടറിയുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ജി. രഘുനാഥ് ആവശ്യപ്പെട്ടു.
പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ ടൗൺ സ്ക്വയർ ഉദ്ഘാടനത്തിന്റെ അവതാരകൻ ആയിരുന്ന അധ്യാപകൻ ബിനു കെ. സാമിനെ മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കാൻ നഗരസഭ തയാറാകണമെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അവതാരകനായി നഗരസഭാ അധ്യക്ഷൻ ക്ഷണിച്ചു വരുത്തുകയും പരിപാടിക്കു ശേഷം രാഷ്ട്രീയപരമായ കാരണങ്ങളാൽ ആക്ഷേപിക്കുകയും ചെയ്തത് അംഗീകരിക്കാൻ കഴിയില്ല.
ജീവനക്കാർക്ക് സംരക്ഷണം നൽകേണ്ട ഭരണകൂടം കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും കുറ്റക്കാർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കാൻ തയാറാകണമെന്നും എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ്, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി എന്നിവർ ആവശ്യപ്പെട്ടു.