നടപടി ഉണ്ടാകണം: യൂത്ത് കോണ്‍ഗ്രസ്
1515225
Tuesday, February 18, 2025 1:57 AM IST
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയുടെ പൊതുപരിപാടിക്ക് അവതാരകനായി എത്തിയ അധ്യാപകന് ബിനു കെ. സാമിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായ പരാതിയില്‍ സ്വമേധയാ നടപടിയെടുക്കാന്‍ പോലീസ് തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്.
സിപിഎം ഭരിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരേ പരാതി കൊടുത്താല്‍ നീതി കിട്ടില്ലെന്നുറപ്പുള്ളതിനാലാണ് പരാതി നല്കാന് ബിനു കെ. സാം തയാറാകാതിരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ തല്ലിത്തീര്ക്കുന്നതാണോ സിപിഎം നയമെന്ന് അവതാരകനെ ക്ഷണിച്ച നഗരസഭ ചെയര്മാന് മറുപടി പറയണം.
മൈക്ക് കേടായാല്‍ മൈക്ക് ഓപ്പറേറ്ററെ തെറിവിളിക്കുന്ന, ആ പാവപ്പെട്ട മനുഷ്യര്‍ക്ക് എതിരെ കേസെടുക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്ള നാട്ടില്‍ ഏരിയ കമ്മിറ്റി അംഗം അവതാരകനെ മര്‍ദിച്ചതില്‍ തെറ്റുപറയാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
അധ്യാപകന് കൂടിയായ ബിനു കെ സാമിന് നിയമപരമായ എല്ലാ പിന്തുണയും നല്കുകുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന് പറഞ്ഞു.