ലൂർദ് മാതാവിന്റെ തിരുനാൾ ആഘോഷിച്ചു
1515224
Tuesday, February 18, 2025 1:57 AM IST
ഓമല്ലൂർ: ചീക്കനാൽ സെന്റ് പീറ്റഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ലൂർദ് മാതാവിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. പെരുന്നാൾ കുർബാനയ്ക്ക് റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് കർമികത്വം വഹിച്ചു. ലൂർദ് മാതാ ഗ്രോട്ടോയിലേക്ക് നടന്ന ജപമാല പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
സമാപന ആശീർവാദത്തോടും നേർച്ചവിളമ്പോടും കൂടിയാണ് തിരുനാൾ ശുശ്രൂഷകൾ സമാപിച്ചത്. വികാരി ഫാ. ജോയ്സി പുതുപ്പറമ്പിൽ, ബേബി ജോൺ കുഴിനാപ്പുറത്ത്, സ്കറിയ ഇരട്ടപുളിക്കൽ എന്നിവർ നേതൃത്വം നൽകി.