തിരുവല്ല കാത്തലിക് കൺവൻഷൻ 27 മുതൽ
1515223
Tuesday, February 18, 2025 1:57 AM IST
തിരുവല്ല : തിരുവല്ലയിലെയും സമീപ പ്രദേശത്തുള്ള കത്തോലിക്കാസഭകളുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 32-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ 27, 28 മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 8.30 വരെ നടത്തുന്ന കൺവൻഷനിൽ ഫാ. ജിസൺ പോൾ വേങ്ങശേരിയും സംഘവും വചന സന്ദേശം നൽകും. വിജയപുരം രൂപത സഹായമെത്രാൻ റവ.ഡോ. ജസ്സിൻ മഠത്തിപ്പറമ്പിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത സഹായമെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം സന്ദേശം നൽകും.
അതിരൂപത മുഖ്യ വികാരി ജനറാൾ റവ. ഡോ. ഐസക്ക് പറപ്പള്ളിൽ, കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളം, ബിജു ജോർജ്, ജിജോ സഖറിയ, ഫാ. ഫിലിപ്പ് തായില്ലം, ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. സന്തോഷ് അഴകത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു.