റാഗിംഗിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം
1514980
Monday, February 17, 2025 3:43 AM IST
എഴുമറ്റൂര്‍: കലാലയങ്ങളില്‍ നടക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ റാഗിംഗുകള്ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എഐഎസ്എഫ് എഴുമറ്റൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
ഇത്തരം പ്രവണതകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ആസാദ് ആര്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.കെ. ശരത് അധ്യക്ഷത വഹിച്ചു.