കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ ചാ​​ൻ​​സ​​ല​​റാ​​യി റ​​വ.​​ഡോ. മാ​​ത്യു ശൗ​​ര്യാം​​കു​​ഴി​​യെ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ നി​​യ​​മി​​ച്ചു. റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ൽ ഓ​​റി​​യ​​ന്‍റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ​​നി​​ന്നും സ​​ഭാ നി​​യ​​മ​​ത്തി​​ൽ ഡോ​​ക്ട​​റേ​​റ്റ് പൂ​​ർ​​ത്തി​​യാ​​ക്കി​​യെ​​ത്തി 2023 മേ​​യ് മു​​ത​​ൽ രൂ​​പ​​ത​​യു​​ടെ വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​യി ശു​​ശ്രൂ​​ഷ നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വെ​​ളി​​ച്ചി​​യാ​​നി ഇ​​ട​​വ​​ക ശൗ​​ര്യാം​​കു​​ഴി ആ​​ന്‍റ​​ണി-​​അ​​ന്ന​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്.

രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളും ചാ​​ൻ​​സ​​ല​​റു​​മാ​​യി​​രു​​ന്ന റ​​വ.​​ഡോ. കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി​​യെ സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി​​യും മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഴ​​യ പ​​ള്ളി ആ​​ർ​​ച്ച് ്രീ​​സ്റ്റു​​മാ​​യി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ നി​​യ​​മി​​ച്ചു. ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി​​യാ​​യി​​രു​​ന്ന ഫാ. ​​വ​​ർ​​ഗീ​​സ് പ​​രി​​ന്തി​​രി​​ക്ക​​ൽ ചെ​​ങ്ങ​​ളം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി വി​​കാ​​രി​​യാ​​യി നി​​യ​​മി​​ത​​നാ​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് റ​​വ.​​ഡോ. കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി​​യും ആ​​ർ​​ച്ച്പ്രീ​​സ്റ്റു​​മാ​​യി ഇ​​ന്ന് ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന​​ത്.

റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ൽ ഓ​​റി​​യ​​ന്‍റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ​​നി​​ന്നു സ​​ഭാ നി​​യ​​മ​​ത്തി​​ൽ ഡോ​​ക്ട​​റേ​​റ്റ് പൂ​​ർ​​ത്തി​​യാ​​ക്കി​​യെ​​ത്തി​​യ റ​​വ.​​ഡോ. കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി 2007 മു​​ത​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത കൂ​​രി​​യ​​യി​​ൽ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ലി​​ന്‍റെ സെ​​ക്ര​​ട്ട​​റി, വൈ​​സ് ചാ​​ൻ​​സ​​ല​​ർ, ജു​​ഡീ​​ഷ​​ൽ വി​​കാ​​ർ, രൂ​​പ​​ത ട്രി​​ബ്യൂ​​ണ​​ൽ ജ​​ഡ്ജ്,

ഡി​​ഫ​​ൻ​​ഡ​​ർ ഓ​​ഫ് ബോ​​ണ്ട്, സീ​​റോമ​​ല​​ബാ​​ർ എ​​ക്യു​​മെ​​നി​​ക്ക​​ൽ സി​​ന​​ഡ​​ൽ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി, ചാ​​ൻ​​സ​​ല​​ർ, വി​​കാ​​രി ജ​​ന​​റാ​​ൾ തു​​ട​​ങ്ങി​​യ ശു​​ശ്രൂ​​ഷ​​ക​​ൾ വ്യ​​ത്യ​​സ്ത കാ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി നി​​ർ​​വ​​ഹി​​ച്ചു. പു​​ഞ്ച​​വ​​യ​​ൽ ഇ​​ട​​വ​​ക​​യി​​ൽ താ​​മ​​ര​​ശേ​​രി പ​​രേ​​ത​​രാ​​യ കു​​ര്യ​​ൻ-ഏ​​ലി​​യാ​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്.