ജില്ലാ പദ്ധതി രൂപീകരണം: ആലോചനായോഗം ചേര്‍ന്നു
1515474
Wednesday, February 19, 2025 3:10 AM IST
പത്തനംതിട്ട: ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആലോചന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനുമായ ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സമഗ്രവികസനത്തിന് ദിശാബോധം നല്കുന്ന പ്രധാനപ്പെട്ട രേഖയാണ് ജില്ലാ പദ്ധതിയെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് മുഖ്യഅവതരണത്തില് പറഞ്ഞു.
അതാത് വിഷയ മേഖലകളിലെ കരട് അധ്യായങ്ങള്‍ തയാറാക്കുന്നതിനു മേഖലകളുമായി ബന്ധപ്പെട്ട ഉപസമിതികളാണ് പ്രവര്‍ത്തിക്കുക. ജില്ലാ ആസൂത്രണ സമിതി അംഗം, വിഷയ മേഖല വിദഗ്ധന്‍, ജില്ലാതല ഉദ്യോഗസ്ഥന് എന്നിവരുള്‍പ്പെട്ടതാണ് ഉപസമിതി. വിഷയ വിദഗ്ധരായ ഏഴു മുതല്‍ 15 വരെ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതല നിരീക്ഷണത്തിനായി മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കും. ആസൂത്രണ ബോര്‍ഡും വികേന്ദ്രീകരണ ആസൂത്രണ ഡിവിഷനുമാണ് സംസ്ഥാനതലത്തില്‍ നേതൃത്വം നല്‍കുന്നത്.
ആസൂത്രണ ബോര്‍ഡ് അംഗം പ്രഫ. ജിജു പി. അലക്സ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. പദ്ധതിയുടെ ലക്ഷ്യം, ഉള്ളടക്കം എന്നിവയെക്കുറിച്ച് വികേന്ദ്രീകരണ ആസൂത്രണ വിഭാഗം ചീഫ് ജെ. ജോസഫൈന് വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഉപസമിതി വൈസ് ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍, വിഷയമേഖല വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.