സ്കൂള്‍ വാര്‍ഷികാഘോഷം
1514979
Monday, February 17, 2025 3:43 AM IST
കുമ്പഴ: മാര്‍ പീലക്സിനോസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 63-ാമത് വാര്‍ഷികാഘോഷം കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദിപു ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. റോയി പി തോമസ് അനുഗ്രഹപ്രഭാഷണവും മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി മുഖ്യപ്രഭാഷണവും നടത്തി.
പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്, സ്കൂള്‍ മാനേജര്‍ രെഞ്ചു ഉമ്മന്‍, വാര്‍ഡ് കൗൺസിലര്‍ അംബിക വേണു, ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ഒ.ജെ. ജോമോള്‍, റോജി പോള്‍ ദാനിയേല്‍, പി. വിനോദ്, എസ്. സുനില്‍കുമാര്‍, വിദ്യാര്‍ഥി പ്രതിനിധി അഞ്ചു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സംസ്ഥാന കലാ-കായികമേളകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഓമല്ലൂര്‍: ആര്യഭാരതി ഹൈസ്കൂളില്‍ വാര്‍ഷികാഘോഷം, പൂര്‍വവിദ്യാര്‍ഥി സംഗമം, യാത്രയയപ്പ് സമ്മേളനം എന്നിവ സംയുക്തമായി നടന്നു. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജി. അനിത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ റോബിന് പീറ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സന് വിളവിനാല്‍, പ്രധാനാധ്യാപകന് ലിജു ജോര്‍ജ്, ജനപ്രതിനിധികളായ വി.ജി. ശ്രീവിദ്യ, കെ. അമ്പിളി, വികാരി ജനറാള്‍ മോണ്‍ വറുഗീസ് കാലയില്‍ വടക്കേതില്‍, പുര്വവിദ്യാര്ഥീ പ്രതിനിധി റവ. ഡോ. തോമസ് കുഴിനാപ്പുറം.
ഫാ. വര്‍ഗീസ് ചാമക്കാലയില്‍, എബിമോന് എന്‍. ജോണ്‍, പി.ടി. അനിമോള്‍, എച്ച്. അജ്മല്മോന്, ഫിബി അഗസ്റ്റസ് മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. ഇദംപ്രഥമായി രാജ്യപുരസ്കാര്‍ നേടിയ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് കുട്ടികളെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, സമ്മാനദാനംഎന്നിവ നടത്തി.