ഉത്പാദനമേഖലയ്ക്കു പ്രാധാന്യം നല്‍കണം: ഡെപ്യൂട്ടി സ്പീക്കര്‍
1514977
Monday, February 17, 2025 3:43 AM IST
പന്തളം: നാടിന്റെ വികസനപ്രക്രിയയില്‍ ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷി അനുബന്ധ മേഖലയില്‍ ഉത്പാദന മികവ് പുലര്‍ത്തണം. കാര്‍ഷിക മേഖലയ്ക്കൊപ്പം സേവന, പശ്ചാത്തല വികസനത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കണം. ത്രിതല പഞ്ചായത്തുകളുടെ സംയോജിത ഇടപെടലുകള്‍കൊണ്ട് ജില്ലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ 2022-2024 വാര്‍ഷിക പദ്ധതി പ്രകാരം ബ്ലോക്കിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച ഒത്തു ചേരാം നമുക്ക് മുമ്പേ നടന്നവര്‍ക്കായി വയോജന സര്‍വേ റിപ്പോര്‍ട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പ്രകാശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോന് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.