കരുവാറ്റ എല്‍പി സ്കൂള്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു
1514976
Monday, February 17, 2025 3:43 AM IST
അടൂര്‍: കരുവാറ്റ എല്‍പി സ്കൂളിലെ സ്റ്റാര്‍സ് വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി എസ്എസ്എകെ പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റാര്‍സ് വര്‍ണക്കൂടാരം നിര്‍മിച്ചത്.
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. അലാവുദീന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷം നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി മുഹമ്മദും കലാപരിപാടി സീരിയല്‍ താരം രമ്യാ മനോജും ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മഹേഷ് കുമാര്‍, പ്രധാന അധ്യാപിക എം.ആര്. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.