പ്രകാശധാര സ്കൂളില്‍ സ്വയംതൊഴില്‍ പരിശീലനം
1514975
Monday, February 17, 2025 3:43 AM IST
പത്തനംതിട്ട: രജതജൂബിലി ആഘോഷിക്കുന്ന പ്രകാശധാര സ്കുളിലെ വിദ്യാര്‍ഥികളെയും മാതാപിതാക്കന്മാരെയും സ്വയംതൊഴില്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി നടന്ന കുട നിര്‍മാണം പരിശീലന പദ്ധതി ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സാജന് ബി. വർഗീസ് അച്ചന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. വിത്സണ് ഏബ്രഹാം, ഫാ. റോയി സൈമണ്‍, ഫാ. ബിപിന്‍ പാപ്പച്ചന്,
ഫാ. ലിനു എം. ബാബു, ഷാജി മഠത്തിലേത്ത്, ഡോ. കെ. മാത്യു, ജെസി വർഗീസ്, മേരി ടി. ഈശോ എന്നിവര്‍ പ്രസംഗിച്ചു. ഷൈനി അഷറഫ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കി.