എസ്എന്‍ ഐടിയില്‍ ആർട്സ് ഡേ നാളെ
1513166
Wednesday, February 12, 2025 2:59 AM IST
പത്തനംതിട്ട: അടൂര്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കോളജ് ആര്‍ട്സ് ഡേ നാളെ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരുപതോളം ഓണ്‍ സ്റ്റേജ് പ്രോഗ്രാമുകളും പത്തോളം ഓഫ് സ്റ്റേജ് പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയാണ് പരിപാടി. കോളജ് ചെയര്മാന് കെ. സദാനന്ദന് ഉദ്?ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഹരിത കാമ്പസ് അവാര്‍ഡ് കോളജിനു സമ്മാനിക്കും.
നാഷണല്‍ ലെവല്‍ ടെക്നോ കള്‍ച്ചറല്‍ മാനേജ്മെന്റ് ഫെസ്റ്റായ അബ്രാക്സസ് 14, 15 തീയതികളിലും കോളജില്‍ നടക്കും. വിവിധ തരങ്ങളിലുള്ള ടെക്നിക്കൽ, സ്പോര്‍ട്സ്, ഓണ്‍ലൈന്‍, കള്‍ച്ചറല്‍ ഇവന്റുകളും ഉണ്ടാകും. ഇതിന്റെ ഉദ്ഘാടനം 14 നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ മാനേജിംഗ് ഡയറക്ടര്‍ ഇ. എ. സുബ്രഹ്മണ്യം, സിനിമ താരം അഭിമന്യു ഷമ്മി തിലകന് എന്നിവര്‍ പങ്കെടുക്കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം. ഡി. ശ്രീകുമാർ, ടെക്ഫെസ്റ്റ് ചെയര്മാന് എം. അഭിറാം, ചീഫ് കോഓര്‍ഡിനേറ്റര്‍ അസോസിയേറ്റ് പരഫ.ആർ ലക്ഷ്മിപ്രിയ, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ.എന്‍. അജ്മല്‍, അഷ്ടമി സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.