ശില്പശാല സംഘടിപ്പിച്ചു
1513164
Wednesday, February 12, 2025 2:59 AM IST
പത്തനംതിട്ട: സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്പശാല ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ബി. ജ്യോതി ഉദ്ഘാടനം ചെയ്തു.
ജില്ലാഭരണകൂടം, സെബര്‍സെല്‍, സംസ്ഥാന ഐടി മിഷന് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. നല്ലൊരു ഇന്റർനെറ്റിനായി ഒരുമിക്കാം എന്നതാണ് വിഷയം.
സൈബര്‍ പ്രശ്നങ്ങളും സുരക്ഷിത മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ പി ബി അരവിന്ദാക്ഷന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. ചെന്നീര്‍ക്കര, അടൂര്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ദിനാചരണം നടത്തി.