കാതോലിക്കേറ്റ് കോളജിൽ എൻസിസി ഫയറിംഗ് സിമിലേറ്റർ
1512956
Tuesday, February 11, 2025 3:26 AM IST
പത്തനംതിട്ട: കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായുള്ള 14 കേരള ബറ്റാലിയൻ എൻസിസിക്ക് പുതുതായി അനുവദിച്ച ഫയറിംഗ് സിമിലേറ്റർ കാതോലിക്കേറ്റ് കോളജിൽ സ്ഥാപിച്ചു.
പത്തനംതിട്ട ജില്ലയിൽ ആദ്യമായിട്ടാണ് ഒരു കോളജിൽ ഫയറിംഗ് സിമിലേറ്റർ സ്ഥാപിക്കുന്നത്. എൻസിസിയുടെ വിവിധ ദേശീയ തല മത്സരങ്ങളായ തൽ സൈനിക ക്യാമ്പ്, ഇൻറർ ഡയറക്ടറേറ്റ് സ്പോട്ട് ഷൂട്ടിംഗ് മത്സരം, മൗലങ്കാർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള എൻസിസി കേഡറ്റ്സിന്റെ പരിശീലനത്തിന് ഫയറിംഗ് സിമിലേറ്റർ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് നിർവഹിച്ചു. 14 കേരള ബറ്റാലിയൻ എൻസിസി പത്തനംതിട്ട കമാൻഡിംഗ് ഓഫീസർ കേണൽ മായങ്ക് ഖാർഗെ, ബർസാർ ഡോ. ബിനോയ് ടി. തോമസ്,
ഐക്യുഎസി കോർഡിനേറ്റർ ജോർജ് തോമസ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ ജിജോ കെ. ജോസഫ്, സുബൈദര്‍ മേജർ ലെഫ്റ്റനന്റ് രാജേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.