ബൈക്കിൽനിന്നു വീണ വീട്ടമ്മ മരിച്ചു
1513155
Wednesday, February 12, 2025 2:41 AM IST
ഗാന്ധിനഗർ: ബൈക്കിന്റെ പുറകിൽനിന്നു വീണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പത്തനംതിട്ട നാറാണംമൂഴി കുരുമ്പൻമൂഴി ചരിവുപറമ്പിൽ സുലൈമാന്റെ ഭാര്യ സഫിയ (52) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ബന്ധുവിന്റെ ബൈക്കിന്റെ പുറകിലിരുന്നു സഞ്ചരിക്കുന്നതിനിടെയാണ് അപകടം. സംഭവത്തെ തുടർന്ന് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഇന്നലെ രാവിലെ മരണപ്പെട്ടു.
കറുകച്ചാൽ പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മകൻ: അൽ അമീൻ.