നിർത്തിയ എരുമേലി-ആലപ്പുഴ ബസ് സർവീസ് തുടങ്ങി
1512670
Monday, February 10, 2025 3:31 AM IST
എരുമേലി: ഇടക്കാലത്ത് നിർത്തി വച്ചിരുന്ന കെഎസ്ആർടിസിയുടെ എരുമേലി - ആലപ്പുഴ ബസ് സർവീസ് വീണ്ടും തുടങ്ങി. പുലർച്ചെ 5.30ന് ആണ് ആദ്യ ട്രിപ്പ് എരുമേലി സെന്ററിൽനിന്ന് പുറപ്പെടുന്നത്. മണിമല, കറുകച്ചാൽ, ചങ്ങനാശേരി, ആലപ്പുഴ, കൃപാസനം വഴി ചേർത്തലയിൽ ഒമ്പതിന് എത്തും.
തുടർന്ന് 9.40ന് ചേർത്തലയിൽനിന്ന് തുടങ്ങി 11.40ന് ചങ്ങനാശേരിയിൽ എത്തിയ ശേഷം 11.50ന് ഇവിടെ നിന്നു ചേർത്തലയ്ക്കു പുറപ്പെടും. 1.50ന് ഇവിടെ എത്തുന്ന സർവീസ് 2.20ന് പുറപ്പെട്ട് വൈകുന്നേരം 6.30ന് എരുമേലിയിലെത്തും.