ചെങ്ങന്നൂരില്‍ വാഹനാപകടം; ബൈക്ക് യാത്രികനു ദാരുണാന്ത്യം
1512672
Monday, February 10, 2025 3:31 AM IST
ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി റിക്കവറി വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര വെട്ടിയാര്‍ 12-ാം വാര്‍ഡില്‍ വൃന്ദാവനം വീട്ടില്‍ സുധാകരന്റെ മകന് സന്ദീപ് സുധാകരന് ( 28) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് പെണ്ണുക്കര പള്ളിമുക്കിനു സമീപം വളവിലായിരുന്നു അപകടം.
പെട്രോള്‍ അടിച്ചശേഷം കോടുകുളഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്ന സന്ദീപ് പെണ്ണുക്കര പള്ളിമുക്കിനു സമീപമുള്ള വളവില്‍ മറ്റൊരു വാഹനത്തെ മറികടന്ന് എതിര്‍ദിശയില്‍ ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി റിക്കവറി വാനില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റിക്കവറി വാനിന്റെ അടിയിലേക്ക് തെറിച്ചു വീണ സന്ദീപിന്റെ ശരീരത്തിലൂടെ പിന്‍ടയര്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് ചെങ്ങന്നൂര്‍ പോലീസ് പറഞ്ഞു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇലക്ട്രീഷനായി ജോലി ചെയ്തു വരികയായിരുന്നു സന്ദീപ്. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍. മാതാവ്: ഷൈനി ( ഉഷാകുമാരി ). സഹോദരി: സാരഥി.