വന്യജീവി ആക്രമണം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൂട്ടുത്തരവാദിത്വം നിറവേറ്റണം - കിസാൻ ജനത
1512962
Tuesday, February 11, 2025 3:26 AM IST
തിരുവല്ല: വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യജീവനും കൃഷിയും സംരക്ഷിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടു ഉത്തരവാദിത്വമാണെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് പ്രഫ.വി. മാധവൻപിള്ള. കിസാൻ ജനത ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് റോയി വർഗീസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. പുറമറ്റം പഞ്ചായത്ത് അംഗം റോഷ്നി ബിജു, ആർജെഡി ജില്ലാ സെക്രട്ടറി ലിജോയ് അലക്സ്, കിസാൻ ജനത ജില്ലാ സെക്രട്ടറി സി കെ നാരായണൻ, പി പി ജോൺ, ജോമോൻ കൊച്ചേത്ത്, ശശി ചെമ്പുകുഴി, സീൻ കിണറ്റുകര, ബെന്നി കുര്യൻ, ചാക്കോ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.