പള്ളിയോട സേവാസംഘം അനുമോദിച്ചു
1512959
Tuesday, February 11, 2025 3:26 AM IST
ആറന്മുള: ഉത്രട്ടാതി ജലോത്സവത്തിനായി സ്ഥിരം പവിലിയൻ നിർമാണത്തിനു രണ്ടു കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതിൽ പള്ളിയോട സേവാസംഘം സർക്കാരിനെ അഭിനന്ദിച്ചു. ഇതു സംബന്ധിച്ച് മന്ത്രി വീണാ ജോർജിന് പള്ളിയോട സേവാസംഘം നിവേദനം നൽകിയിരുന്നു.
അടുത്ത ജലമേളയ്ക്ക് മുമ്പായി സ്ഥിരം പവലിയൻ നിർമിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മന്ത്രി വീണാ ജോർജിനും പള്ളിയോട സേവാസംഘം നന്ദി അറിയിച്ചു.
റാന്നി നിയോജകമണ്ഡലത്തിലെ 10 പള്ളിയോടങ്ങൾക്ക് വള്ളപ്പുര നിർമിക്കുന്നതിനും മറ്റുമായി ഒരു കോടി രൂപ സംസ്ഥാന ബജറ്റിൽ വകവള്ളിക്കാൻ സഹായിച്ച പ്രമോദ് നാരായൺ എംഎൽഎയെയും പള്ളിയോട സേവാസംഘം അഭിനന്ദിച്ചു.
പ്രസിഡന്റ് കെ. വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പള്ളിയോട പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.