ഹൈസ്കൂള്‍ ജംഗ്ഷനില്‍ വെളിച്ചം മറച്ച് മരച്ചില്ലകള്‍
1513162
Wednesday, February 12, 2025 2:59 AM IST
അടൂർ: ഹൈമാസ്റ്റ്് വിളക്ക് മറച്ച് മരച്ചില്ലകൾ. തിരക്കേറിയ അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനിലാണ് മരച്ചില്ല കാരണം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റില്‍ നിന്നുള്ള വെളിച്ചം പ്രയോജപ്പെടാനാകാത്തത്.
മരച്ചില്ലകള്‍ വളര്‍ന്ന് വൈദ്യുത വിളക്ക് മൂടി നില്‍ക്കുകയാണ്. മരച്ചില്ലകള്‍ മുറിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സന്ധ്യയായാല്‍ പ്രദേശം കൂരിരുട്ടിലാണ്.
വൈകുന്നേരങ്ങളിലെ ഷിഫ്റ്റ് കഴിഞ്ഞ് ബസ് കയറാന്‍ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ നില്ക്കുന്നതും ഈ ഭാഗത്താണ്. സന്ധ്യയാകുമ്പോള്‍ വിവിധ ഇടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ അടൂർ, കായംകുളം ഭാഗങ്ങളിലേക്ക് യാത്രക്കാരായും എത്താറുണ്ട്.
ജംഗ്ഷനില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും വെളിച്ചക്കുറവ് പ്രധാന പ്രശ്നമാണ്. കടകളില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് ഏകാശ്രയം.
കടകള്‍ അടയ്ക്കുന്നതോടെ ജംഗ്ഷന് കൂരിരുട്ടിലാകും. സാമൂഹ്യവിരുദ്ധര്‍ രാത്രികാലങ്ങളില്‍ തമ്പടിക്കുന്നതായും പരാതിയുണ്ട്.