സമ്പൂര്‍ണ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി
1512964
Tuesday, February 11, 2025 3:26 AM IST
മെഴുവേലി: ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങൾ. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 10 വിദ്യാലയങ്ങളും ഹരിതപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം. പ്രസിഡന്റ് പിങ്കി ശ്രീധര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന് അധ്യക്ഷത വഹിച്ചു.
ഹരിത വിദ്യാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് അനില ചെറിയാന്, വാര്‍ഡ് മെംബര്‍മാരായ രജനി ബിജു, ഷൈനി ലാൽ, വിനീത അനില്‍, സുരേഷ് കുമാർ, ശ്രീദേവി ടോണി, ശുഭാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.