സംസ്ഥാന ബാല ഗണിതശാസ്ത്ര കോൺഗ്രസ് 15ന്
1512671
Monday, February 10, 2025 3:31 AM IST
കോട്ടയം: കേരള ഗണിത ശാസ്ത്രപരിഷത്ത് സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു നടത്തുന്ന ബാല ഗണിതശാസ്ത്ര കോൺഗ്രസ് കോട്ടയം മണർകാട് യുപി സ്കൂളിൽ 15ന് നടത്തുമെന്ന് സെക്രട്ടറി ടി.ആർ. രാജൻ അറിയിച്ചു.
രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത നൂറോളം വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഗണിത മാജിക്കുകൾ (എൽപി), സന്തുഷ്ട സംഖ്യകൾ (യുപി), ബൈനറി സംഖ്യകൾ (എച്ച്എസ്) എന്നിവയാണ് പ്രബന്ധവിഷയങ്ങൾ. വൈകുന്നേരം നാലിന് ദേശീയ അധ്യാപക പുരസ്കാര ജേതാവും ഗ്രന്ഥകാരനുമായ എം.ആർ.സി. നായർ സമ്മാനദാനം നടത്തും.