ലഹരി വിരുദ്ധ കാന്പയിൻ ഉദ്ഘാടനം ചെയ്തു
1512950
Tuesday, February 11, 2025 3:16 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ സെന്റ് ജോർജ്സ് ഹൈസ്കൂളിന്റെയും ദിശ കൾച്ചറൽ സെന്ററിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട ലഹരി വിരുദ്ധ കാന്പയിൻ പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫിസർ ബിനു വി. വർഗീസ് ബോധവത്കരണ ക്ലാസ് നയിച്ചു. പിടിഎ പ്രസിഡന്റ് എ.എം. അൻസാരി, പൂർവവിദ്യാർഥി പ്രതിനിധി ഷാജി കോട്ടെമണ്ണിൽ, ദിശ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടകവും അവതരിപ്പിച്ചു.