മെറ്റൽ കടത്തി വന്ന ടോറസ് പിടികൂടി
1513154
Wednesday, February 12, 2025 2:41 AM IST
തിരുവല്ല: മതിയായ രേഖകളോ അനുമതി പത്രമോ ഇല്ലാതെ അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് പുളിക്കീഴ് പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം പനച്ചിമൂട് ജംഗ്ഷന് സമീപമാണ് എസ്ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി തടഞ്ഞു പിടികൂടിയത്.
വാഹനപരിശോധനയ്ക്കിടെ ആലുംതുരുത്തി ചക്കുളം റോഡിൽ ഓടിച്ചുവന്ന റാന്നി മാടമൺ കാണിപ്പറമ്പിൽ സുജിത് ഓടിച്ചുവന്ന ലോറി തടഞ്ഞു പരിശോധിച്ചപ്പോൾ മതിയായ രേഖകളോ അനുമതി പത്രമോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.
അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്ന് ബോധ്യമായതിനേ തുടർന്ന് മെറ്റൽ ഉൾപ്പെടെ ലോറി പോലീസ് പിടിച്ചെടുത്തു. ജിയോളജി വകുപ്പിനു കൈമാറിയ ലോറി പിന്നീട് 54800 രൂപ പിഴ ഈടാക്കി വിട്ടുകൊടുത്തു.