ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം: എംസിഎ
1512958
Tuesday, February 11, 2025 3:26 AM IST
പത്തനംതിട്ട: ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകളിൽ ആയിരം കോടിയോളം രൂപ കുറവു വരുത്തിയ കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) രൂപതാ സമിതി. പോസ്റ്റ് മെട്രിക്, യുജി, പിജി സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കാനുള്ള നിർദേശം ഈ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പഠന പുരോഗതിക്കു തടസമാകുമെന്ന് സമിതി വിലയിരുത്തി.
രൂപത പ്രസിഡന്റ് ജോസ് മാത്യു കുന്നത്ത് അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ.ഏബ്രഹാം മണ്ണിൽ, ജനറൽ സെക്രട്ടറി എം.എം. തോമസ്, ജോർജ് യോഹന്നാൻ, തോമസ് തുണ്ടിയത്ത്, സാമുവേൽ മണ്ണിൽ, ഏബ്രഹാം പുറത്തോട്ട്, സജി പീടികയിൽ എന്നിവർ പ്രസംഗിച്ചു.