ഇപ്റ്റ ജില്ലാ കൺവൻഷൻ
1512966
Tuesday, February 11, 2025 3:27 AM IST
പത്തനംതിട്ട: ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരേ പൊരുതാൻ കല ആയുധമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്റ്റ സംസ്ഥാന എക്സി. അംഗം അടൂർ ഹിരണ്യ അധ്യക്ഷത വഹിച്ചു. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ബാലചന്ദ്രൻ മുഖ്യപ്രഭാഷണവും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തി. സംസ്ഥാന ട്രഷറർ ആർ. വിജയകുമാർ, സംസ്ഥാന സെക്രട്ടറി വത്സൻ രാമംകുളത്ത്, സിപിഐ ജില്ലാ അസി. സെക്രട്ടറി കെ. ജി. രതീഷ് കുമാർ, ഇപ്റ്റ സംസ്ഥാന കമ്മിറ്റിയംഗം ലക്ഷ്മി മംഗലത്ത്, ഗോപകുമാർ തെങ്ങമം, കെ പത്മിനിയമ്മ, ബി. ഹരിദാസ്, റെജി മലയാലപ്പുഴ, ഡോ. അജിത് ആർ പിള്ള എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി മുണ്ടപ്പള്ളി തോമസ്, സോമൻ പുല്ലാട് - രക്ഷധികാരികൾ, അടൂർ ഹിരണ്യ - പ്രസിഡന്റ്, എ. ബിജു, ദീപ, ജോസ് കാത്താടം - വൈസ് പ്രസിഡന്റുമാർ, , ഡോ. അജിത് ആർ. പിള്ള -സെക്രട്ടറി, ബി. അജിതകുമാർ, ആനന്ദൻ ചിറ്റാർ, നിള രാമസ്വാമി - ജോയിന്റ് സെക്രട്ടറിമാർ, എൻ. ആർ. പ്രസന്നചന്ദ്രൻപിള്ള - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.