പുരസ്കാരം നൽകും
1512967
Tuesday, February 11, 2025 3:27 AM IST
പത്തനംതിട്ട: പമ്പാ പരിരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന എൻ.കെ. സുകുമാരൻ നായരുടെ സ്മരണാർഥം പത്തനംതിട്ട പരിസ്ഥിതി സൗഹൃദ സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് നാമനിർദേശങ്ങൾ ക്ഷണിച്ചു.
20001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നാമനിർദേശങ്ങൾ 17 ന് മുമ്പ് ഡോ. ജോസ് പാറക്കടവിൽ, തെള്ളിയൂർ പി.ഒ. 689544 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.