കൺവൻഷൻ നഗറിൽ പ്രാർഥനാലയം
1513151
Wednesday, February 12, 2025 2:41 AM IST
മാരാമൺ: മാരാമണ്‍ കണ്വന്ഷന് നഗറില്‍ സ്ഥാപിച്ച പ്രാർഥനാലയം ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ആശീര്‍വദിച്ച് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു.
കണ്വന്ഷന് നഗറില്‍ എത്തുന്ന വിശ്വാസികള്‍ക്ക് പ്രത്യേക പ്രാർഥനയ്ക്കുള്ള സൗകര്യം ചാപ്പലില്‍ ക്രമീകരിച്ചിട്ടുണ്ട്.
സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, കൺവീനർമാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്, റവ. അരുണ്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.