സ്കൂള്‍ വാര്‍ഷികം നടത്തി
1513165
Wednesday, February 12, 2025 2:59 AM IST
തിരുവല്ല: പാലിയേക്കര ബസീലിയന്‍ പബ്ലിക് സ്കൂള്‍ വാര്‍ഷികം വിസ്മയം 2കെ25 തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് ഉദ്ഘാടനം ചെയ്തു. ബസീലിയന്‍ കോണ്ഗ്രിഗേഷന് മദര്‍ സിസ്റ്റര്‍ മിഖായേല ടോമ, ഫാ. മാത്യു പുനകുളം, സിസ്റ്റര്‍ ഔറോറ, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ ക്രിസ്റ്റീന, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മരിയ ആഞ്ചല, ഫാ വര്‍ഗീസ് മാത്യു, പിടിഎ പ്രസിഡന്റ് അനീഷ് ഏബ്രഹാം, ആരോണ്‍ സി. പോള്‍ , ശിവഗംഗ ദീപു എന്നിവര്‍ പ്രസംഗിച്ചു.
പരുമല: ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും അവാര്‍ഡ് ദാനവും യാത്രയയപ്പ് സമ്മേളനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ എ. അജികുമാര്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ആര്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി മേഘ സുധീര്‍ മുഖ്യാതിഥിയായിരുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ചെങ്ങന്നൂര്‍ ആര്‍ഡിഡി വി.കെ. അശോകകുമാർ, പ്രിന്‍സിപ്പല്‍ ഡോ. അജിത്ത് ആർ. പിള്ള, ഹെഡ്മിസ്ട്രസ് ആർ.
സുനിത എന്നിവരെ ആദരിച്ചു.
സ്കൂളിലെ അധ്യാപകനും യുവകവിയുമായ എൻ. എസ്. സുമേഷ് കൃഷ്ണനെയും കായിക പരിശീലകരായ രഞ്ജിത്, ഗോപകുമാര്‍ എന്നിവരെയും ആദരിച്ചു.
ചെങ്ങന്നൂര്‍ ആര്‍ഡിഡി വി.കെ. അശോകകുമാര്‍ അവാര്‍ഡുദാനം നിര്‍വഹിച്ചു.സ്കൂള്‍ വികസന സമിതി ചെയര്മാന് ഒ. സി. രാജു, സീനിയര്‍ അധ്യാപിക ബി. പ്രീത, എംപിറ്റിഎ പ്രസിഡന്റ് പ്രിയ രാജന്, സ്കൂള്‍ ക്ലാര്‍ക്ക് സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എൻ. മഹേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുസ്മിത ആർ. നായര്‍ നന്ദിയും പറഞ്ഞു.