വി.എ. സൂരജ് ബിജെപി ജില്ലാ പ്രസിഡന്റ്
1513158
Wednesday, February 12, 2025 2:59 AM IST
പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ അധ്യക്ഷനായി വി.എ.സൂരജിനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാനവക്താവും വരണാധികാരിയുമായ നാരായണൻ നമ്പൂതിരി, ജില്ലാ സഹ വരണാധികാരി അജിത് പുല്ലാട്, സലിംകുമാർ എന്നിവർചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ദേശീയ കൗൺസിൽ അംഗവും മുൻ ജില്ലാ അധ്യക്ഷനുമായ വി.എൻ. ഉണ്ണി, മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെൽ കോർഡിനേറ്ററുമായ അശോകൻ കുളനട, ദേശീയ കൗൺസിൽ അംഗം വിക്ടർ റ്റി.തോമസ്,
സംസ്ഥാന ഐ റ്റി കൺവീനർ എസ്. ജയശങ്കർ, മുൻ ജില്ലാ ജനറൽ സെക്രട്ടറി മാരായ കെ. ബിനുമോൻ, പ്രദീപ് അയിരൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കോന്നി സ്വദേശിയായ സൂരജ് 2021ലാണ് ആദ്യമായി ജില്ലാ പ്രസിഡന്റായത്.