കെഎസ്ആർടിസി താത്കാലിക ഓഫീസ് തുറന്നു
1512948
Tuesday, February 11, 2025 3:16 AM IST
മാരാമൺ: മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് കെഎസ്ആർടിസി തോട്ടപ്പുഴശേരി കരയിൽ താത്കാലിക ഓഫീസ് തുടങ്ങി. മാരാമണ്ണില്‍ നിന്നും കല്ലിശേരി കടവില്‍ മാളികയിലേക്ക് ആരംഭിച്ച ആദ്യ സർവീസ് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്, മാനേജിംഗ് കമ്മിറ്റി അംഗം പി.പി. അച്ചന്‍കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
തിരുവല്ല ഡിപ്പോയുടെ നേതൃത്വത്തിലാണ് മാരാമൺ തോട്ടപ്പുഴശേരി കരയിൽ നിന്നും സർവീസ് നടത്തുന്നത്. വാളക്കുഴി, കടവില്‍ മാളിക, തിരുവല്ല എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസ് ഉണ്ടാകും.